ദിനംപ്രതി 12.5 കോടിയുടെ നഷ്ടം; രാജ്യത്തെ ഏറ്റവും മൂല്യമുള്ള വിദ്യാഭ്യാസ സാങ്കേതിക കമ്പനി ബൈജൂസ് വൻ സാമ്പത്തിക നഷ്ട്ടത്തിലേക്ക്‌…!

Spread the love

സ്വന്തം ലേഖിക

കൊച്ചി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള എഡ്-ടെക് കമ്പ്നി ബൈജൂസ് സാമ്പത്തിക നഷ്ട്ടത്തിൽ.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്ന് ധനകാര്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രതിദിനം പന്ത്രണ്ടരക്കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ സാരഥ്യത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക കമ്പനിയാണ് ബൈജൂസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020-21 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിലും കുറവുണ്ടായി- 2428 കോടി. 2019-20ല്‍ ഇത് 2511 കോടി രൂപയായിരുന്നു. മാര്‍ച്ച്‌ 31ന് അവസാനിച്ച 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം പതിനായിരം കോടി രൂപയായി എന്ന് ബൈജൂസ് പറയുന്നു. എന്നാല്‍ ആ വര്‍ഷത്തെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വളരെ കുറിച്ച്‌ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഇത്തരമൊരു സാമ്പത്തിക നഷ്ടം അഭിമുഖീകരിച്ചിട്ടുള്ളൂവെന്ന് ടെക്‌നോളജി, ബിസിനസ് അനാലിസിസ് വെബ്‌സൈറ്റായ ദ മോണിങ് കോണ്‍ടക്‌സ്റ്റ് പറയുന്നു. സമാനമായ നഷ്ടം റിപ്പോര്‍ട്ടു ചെയ്തത് മള്‍ട്ടി നാഷണല്‍ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോക്കാണ്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 3943 കോടി രൂപയുടെ നഷ്ടമാണ് ഓയോക്ക് ഉണ്ടായത്. എജുക്കേഷന്‍ ടെക്‌നോളി ബിസിനസ് വന്‍തോതില്‍ വികസിച്ച മഹാമാരിക്കാലത്തിന് ശേഷമാണ് ബൈജൂസിന്റെ സാമ്പത്തിക നഷ്ടം റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ അക്കൗണ്ടിങ്ങിലെ മാറ്റം വരുമാനത്തില്‍ പ്രതിഫലിച്ചിട്ടില്ല എന്നാണ് നഷ്ടത്തെ കുറിച്ച്‌ ബൈജൂസ് പ്രതികരിച്ചത്.