play-sharp-fill
മുങ്ങിത്താണ് ബൈജൂസ്…..! കടം പെരുകി; എടുത്ത ലോണുകള്‍ തിരിച്ചടക്കാനാവുന്നില്ല;  പലിശ പോലും നല്‍കാനാകുന്നില്ല; സാമ്പത്തിക നഷ്ടം കുറയ്ക്കാൻ കൂടുതല്‍ പേരെ പിരിച്ചുവിടാൻ നീക്കം….

മുങ്ങിത്താണ് ബൈജൂസ്…..! കടം പെരുകി; എടുത്ത ലോണുകള്‍ തിരിച്ചടക്കാനാവുന്നില്ല; പലിശ പോലും നല്‍കാനാകുന്നില്ല; സാമ്പത്തിക നഷ്ടം കുറയ്ക്കാൻ കൂടുതല്‍ പേരെ പിരിച്ചുവിടാൻ നീക്കം….

സ്വന്തം ലേഖിക

കൊച്ചി: എഡ്യൂടെക് ഭീമനായ ബൈജൂസിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തിരച്ച് കയറാനാവുന്നില്ല.

മുങ്ങിത്താഴുന്ന കമ്പനിയെ രക്ഷിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി കമ്പനി അധികൃതര്‍ രംഗത്ത്. സാമ്പത്തിക നഷ്ടം കുറയ്ക്കാനായി കൂടുതല്‍ പേരെ പിരിച്ചുവിടാനാണ് ബൈജൂസ് ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദി മോര്‍ണിംഗ് കോണ്‍ടെക്സ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 1000 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത്.

ഈ ജീവനക്കാര്‍ കരാറുകാരാണെന്നും സെയില്‍സ് ടീമിന്റെ ഭാഗമാണെന്നും സൂചനയുണ്ട്.
യു.എസിലെ ബാങ്കുകള്‍ക്ക് നാലു കോടി ഡോളര്‍ നല്‍കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നടക്കുകയാണ്.

2021 ലാണ് ബൈജൂസ് വിദേശ വിപണിയില്‍ നിന്ന് 1,200 കോടി ഡോളര്‍ (99,000 കോടി രൂപ) വായ്പയെടുത്തത്. ജൂണ്‍ അഞ്ചിന് പലിശയിനത്തില്‍ നാല് കോടി ഡോളര്‍ നല്‍കേണ്ടതായിരുന്നു.
എന്നാല്‍ പലിശ തിരിച്ചു നല്‍കുന്നതിനു പകരം ബൈജൂസ് വായ്പാദാതാവിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു.

ഈ വിവാദത്തിനിടെയാണ് പുതിയ പിരിച്ചുവിടല്‍ വര്‍ത്തകള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം പ്രതിവര്‍ഷം ഒരു കോടി രൂപയും അതിനുമുകളിലും ശമ്പളം വാങ്ങുന്ന സീനിയര്‍ വൈസ് പ്രസിഡന്റുമാരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം പുതിയ പിരിച്ചുവിടല്‍ പ്രശ്‌നത്തില്‍ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.