മാനേജ്‌മെന്റിന് മാറ്റമില്ല; കമ്പനിയുടെ സിഇഒ ഞാന്‍ തന്നെ ! ജീവനക്കാര്‍ക്ക് കത്തയച്ച്‌ ബൈജു രവീന്ദ്രന്‍; നീക്കം ‘പുറത്താക്കല്‍’ പ്രതിസന്ധി നേരിടുന്നതിനിടെ

Spread the love

ബെംഗളൂരു: ബൈജൂസിന്റെ സിഇഒ താന്‍ തന്നെയെന്ന് വ്യക്തമാക്കി ബൈജു രവീന്ദ്രന്‍ രംഗത്ത്.

video
play-sharp-fill

ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് സിഇഒ താനാണെന്നും, അതില്‍ മാറ്റമൊന്നുമില്ലെന്നും ബൈജു വ്യക്തമാക്കിയത്.
ഒരു കൂട്ടം നിക്ഷേപകർ അദ്ദേഹത്തെ പുറത്താക്കാൻ വോട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് കത്തയച്ചത്.

‘കമ്പനിയുടെ സിഇഒ എന്ന നിലയിലാണ് ഞാൻ ഈ കത്ത് നിങ്ങള്‍ക്ക് എഴുതുന്നത്. മാധ്യമങ്ങളില്‍ നിങ്ങള്‍ വായിച്ചതില്‍ നിന്ന് വിരുദ്ധമായി, ഞാൻ സിഇഒ ആയി തുടരുന്നു. മാനേജ്‌മെൻ്റ് മാറ്റമില്ലാതെ തുടരുന്നു. ബോർഡ് അതേപടി തുടരുന്നു. ‘ബൈജു രവീന്ദ്രൻ ശനിയാഴ്ച ജീവനക്കാർക്ക് എഴുതിയ കുറിപ്പില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്പനിയുടെ അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണ് ഓഹരിയുടമകള്‍ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തത്.

ബൈജൂസിനെതിരെ ദേശീയ കമ്ബനി നിയമ ട്രൈബ്യൂണലിനെ നിക്ഷേപകര്‍ സമീപിച്ചിരുന്നു. ബൈജു രവീന്ദ്രന് കമ്ബനിയെ മുന്നോട്ട് കൊണ്ടുപോകാൻ ഇനി കഴിയില്ലെന്ന് ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു.