video

00:00

ഉപതെരെഞെടുപ്പിൽ മഞ്ചേശ്വരത്തെ മുഴുവൻ ബൂത്തുകളിലും വീഡിയോ റെക്കോഡിംഗ് സംവിധാനങ്ങൾ സജ്ജമാക്കും ; ജില്ലാ കളക്ടർ ഡോ. സി സജിത്ത് ബാബു

ഉപതെരെഞെടുപ്പിൽ മഞ്ചേശ്വരത്തെ മുഴുവൻ ബൂത്തുകളിലും വീഡിയോ റെക്കോഡിംഗ് സംവിധാനങ്ങൾ സജ്ജമാക്കും ; ജില്ലാ കളക്ടർ ഡോ. സി സജിത്ത് ബാബു

Spread the love

 

സ്വന്തം ലേഖിക

കാസർകോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂർണ്ണമായും വീഡിയോയിൽ റെക്കോർഡ് ചെയ്യും. മഞ്ചേശ്വരത്തെ മുഴുവൻ ബൂത്തുകളിലും വീഡിയോ റെക്കോർഡിംഗ് സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. കള്ളവോട്ട് തടയുന്നതിനു വേണ്ടിയാണ് വോട്ടെടുപ്പ് പൂർണമായും വീഡിയോവിൽ പകർത്താൻ തീരുമാനിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ പലയിടത്തും വ്യാപകമായി കള്ളവോട്ടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഇത്തവണ അത്തരം സംഭവം നടക്കാതിരിക്കാനാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരം ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഒക്ടോബർ 21നാണ്. ഒക്ടോബർ 24ന് വോട്ടെണ്ണലും നടക്കും.