
ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ ബിവൈഡി
ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി (ബിൽഡ് യുവർ ഡ്രീം) തങ്ങളുടെ ആറ്റോ 3 എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഫെബ്രുവരിയിലാണ് ബിവൈഡി അറ്റോ 3 ചൈനയിൽ അവതരിപ്പിച്ചത്.
എംജി സിഎസ് ഇവി ഉൾപ്പെടെയുള്ള എസ്‌യുവികൾക്ക് അറ്റോ 3 യുടെ വരവ് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. സെഡ്‌എസ് ഇവിയെക്കാളും വലുപ്പമുണ്ട് ആറ്റോ 3യ്ക്ക്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,455 എംഎം, 1,875 എംഎം, 1,615 എംഎം എന്നിങ്ങനെയാണ്. 2,720 എംഎം വീൽബേസാണ് ഇതിനുള്ളത്. ഗ്രൗണ്ട് ക്ലിയറൻസ് എംഎം ആണ്.
Third Eye News K
0