video
play-sharp-fill

സംസ്ഥാനത്തെ 28 തദ്ദേശവാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌ ; കോട്ടയത്ത് രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂൾ വാർഡിലും ഉപതെരഞ്ഞെടുപ്പ് ; തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

സംസ്ഥാനത്തെ 28 തദ്ദേശവാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌ ; കോട്ടയത്ത് രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂൾ വാർഡിലും ഉപതെരഞ്ഞെടുപ്പ് ; തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശവാർഡിൽ തിങ്കളാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡിലാണ്‌ വിജ്‌ഞാപനം വന്നത്‌. ഇതിൽ മാർക്സിസ്റ്റ് കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ തെരെഞ്ഞെടുപ്പില്ല.

തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത്‌ വാർഡുകളിലുമാണ്‌ തെരഞ്ഞെടുപ്പ്‌.

പഞ്ചായത്ത്‌ വാർഡുകൾ: തിരുവനന്തപുരം –- കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചലിലെ പുളിങ്കോട്, പാങ്ങോട്ടെ പുലിപ്പാറ. കൊല്ലം –- കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട്, ക്ലാപ്പനയിലെ പ്രയാർ തെക്ക് ബി, ഇടമുളയ്‌ക്കലിലെ പടിഞ്ഞാറ്റിൻകര. പത്തനംതിട്ട –- അയിരൂർ പഞ്ചായത്തിലെ തടിയൂർ, പുറമറ്റത്തെ ഗാലക്സി നഗർ. ആലപ്പുഴ –- കാവാലം പഞ്ചായത്തിലെ പാലോടം, മുട്ടാറിലെ മിത്രക്കരി ഈസ്റ്റ്. കോട്ടയം –- രാമപുരം പഞ്ചായത്തിലെ ജി വി സ്കൂൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി –- വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്. എറണാകുളം –- അശമന്നൂർ പഞ്ചായത്തിലെ മേതല തെക്ക്, പൈങ്ങോട്ടൂർ പഞ്ചായത്തിലെ പനങ്കര, പായിപ്രയിലെ നിരപ്പ്. തൃശൂർ –- ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ്. പാലക്കാട്‌ –- മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം. മലപ്പുറം –- കരുളായിയിലെ ചക്കിട്ടാമല, തിരുനാവായയിലെ എടക്കുളം ഈസ്റ്റ്. കോഴിക്കോട്‌ –-പുറമേരിയിലെ കുഞ്ഞല്ലൂർ. കണ്ണൂ ർ–- പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട്. കാസർകോട്‌ –- കോടോം–-ബേളൂർ പഞ്ചായത്തിലെ അയറോട്ട്.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ചൊവ്വാഴ്ചയും തെരെഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിക്കുള്ളിൽ മിക്കയിടത്തും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് . മിക്കജില്ലകളിലും വോട്ടെടുപ്പ് നടക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 24 തിങ്കളാഴചയും, വോട്ടെടുപ്പും കൗണ്ടിങ്ങും നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 24 , 25 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്