video
play-sharp-fill

ആദ്യ ഫല സൂചനകൾ പുറത്ത്; മൂന്നിടത്ത് യുഡിഎഫ്; രണ്ടിടത്ത് എൽഡിഎഫ്; അപ്രതീക്ഷിത കുതിപ്പുമായി ബിജെപി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ രണ്ടിടത്ത് യുഡിഎഫ് മുന്നിൽ. വട്ടിയൂർക്കാവിലും, അരൂരിലും എൽഡിഎഫ് മുന്നിൽ നിൽക്കുമ്പോൾ മഞ്ചേശ്വരത്തും, കോന്നിയിലും യുഡിഎഫാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, അപ്രതീക്ഷിതമായി കുതിച്ച് കയറിയ എറണാകുളത്ത് എൻഡിഎ സ്ഥാനാർത്ഥി സി.ജി രാജഗോപാൽ മൂന്നു വോട്ടിന് മുന്നിലാണ്.

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.സി ഖമറുദീൻ 870 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥനാർത്ഥി വി.കെ പ്രശാന്ത് 63 വോട്ടുകൾക്ക് ലീഡ് ചെയ്യുമ്പോൾ, കോന്നിയിൽപി.മോഹൻരാജ് 440 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. അരൂരിൽ മനു സി.പുളിക്കൻ 22 വോട്ടുകൾക്കും, എറണാകുളത്ത് സി.ജി രാജഗോപാൽ മൂന്നു വോട്ടുകൾക്കും ലീഡ് ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group