video
play-sharp-fill

എരുമേലിയിലും കോൺഗ്രസ് കുതിപ്പ്; കോൺഗ്രസിലെ അനിത സന്തോഷിന് 232 വോട്ടിൻ്റെ ഭൂരിപക്ഷം; ഭരണത്തിൽ സ്വതന്ത്രൻ്റെ നിലപാട് നിർണായകമാകും; അടിപതറി ഇടതു മുന്നണി

എരുമേലിയിലും കോൺഗ്രസ് കുതിപ്പ്; കോൺഗ്രസിലെ അനിത സന്തോഷിന് 232 വോട്ടിൻ്റെ ഭൂരിപക്ഷം; ഭരണത്തിൽ സ്വതന്ത്രൻ്റെ നിലപാട് നിർണായകമാകും; അടിപതറി ഇടതു മുന്നണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മന്ത്രിയും എംഎൽഎയും എല്ലാമെത്തി ശക്തമായ പ്രചരണം നടത്തിയിട്ടും എരുമേലിയിലെ ഒഴക്കനാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുന്നേറ്റത്തെ തോൽപ്പിക്കാനായില്ല.

മികച്ച ഭൂരിപക്ഷം നേടി കോൺഗ്രസിലെ അനിതാ സന്തോഷ് വിജയം നേടി. 232 വോട്ട് ആണ് ഭൂരിപക്ഷം. 609 വോട്ടുകൾ അനിത നേടിയപ്പോൾ 377 വോട്ടുകൾ ആണ് എൽഡിഎഫ് സ്വതന്ത്ര പുഷ്പ ബാബുവിന് ലഭിച്ചത്. ആം ആദ്മി സ്ഥാനാർത്ഥി ശോഭനയ്ക്ക് 110 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണ 255 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 35 വോട്ടുകൾ ആണ് നേടാൻ കഴിഞ്ഞത് എന്നത് വിവാദങ്ങൾക്ക് തിരികൊളുത്തി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം യുഡിഎഫിന് വെല്ലുവിളിയായിരുന്ന അപര സ്ഥാനാർത്ഥി അനിതാ രാജേഷിന് 13 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്.
ബിജെപി വോട്ടുകൾ നേടിയാണ് യുഡിഎഫ് ജയിച്ചതെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു.

അനിതയുടെ ജയത്തോടെ പഞ്ചായത്ത് ഭരണത്തിൽ
എൽഡിഎഫും യുഡിഎഫും തുല്യ
അംഗ ബലത്തിൽ
എത്തിയിരിക്കുകയാണ്.

ഇരു മുന്നണിക്കും ഇപ്പോൾ 11 വീതം ആണ് അംഗ ബലം.23 അംഗ ഭരണ സമിതിയിൽ സ്വതന്ത്ര അംഗമായ ബിനോയ് ഇലവുങ്കലിന്റെ നിലപാട് ഇതോടെ
നിർണായകമായിരിക്കുകയാണ്.

സിപിഎം പത്ത്, സിപിഐ ഒന്ന്, കോൺഗ്രസ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് 23 അംഗ ഭരണസമിതിയിൽ നിലവിലുള്ള 22 അംഗങ്ങളുടെ കക്ഷി നില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 128 വോട്ട് ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പി എസ് സുനിമോൾ വിജയം നേടിയത്. ജോലി കിട്ടിയതിനെ തുടർന്ന് സുനിമോൾ രാജി വെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Tags :