കേരളം ഉറ്റുനോക്കുന്ന ജനവിധി ഇന്ന് ;എല്ലാ കണ്ണുകളും വിഴിഞ്ഞത്തേക്ക്; സൂചനകളില്ലാതെ എൽഡിഎഫും യുഡിഎഫും, പ്രതീക്ഷ കൈവിടാതെ ബിജെപി

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും.

video
play-sharp-fill

മരണത്തെത്തുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കും.

മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം സുഗമമാക്കാൻ ഒരു സീറ്റ് കൂടി ആവശ്യമുള്ള ബിജെപിയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞത്തെ ഫലം അതിനിർണ്ണായകമാണ്.

നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് സർവശക്തിപുരം ബിനു വിജയിച്ചാല്‍ സ്വന്തം നിലയില്‍ കേവല ഭൂരിപക്ഷമെന്ന 51-ലേക്ക് എത്താനാകും.

എന്നാല്‍ 2015ല്‍ പിടിച്ചെടുത്ത സിറ്റിംഗ് സീറ്റ് എൻ. നൗഷാദിലൂടെ നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇടതുപാളയത്തില്‍ ഉയർന്ന വിമത ഭീഷണി മറികടക്കാനാകുമോ എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി.