
സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് കാലം; 49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന് ; വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും ; കോട്ടയം ജില്ലയിൽ ചെമ്പ്, പനച്ചിക്കാട്,വാകത്താനം എന്നി പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് കാലം. 49 തദ്ദേശ സ്വയംഭരണ വാർഡുകളില്‍ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറ് മുനിസിപ്പാലിറ്റി വാർഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് നിർണായകമാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്. കൂടാതെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയ യുഡിഎഫിനും ബിജെപിക്കും പെട്ടിയില്‍ വീണ വോട്ടുകള്‍ നിലനിർത്തുകയെന്നതും അനിവാര്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ ഉപതെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതല്‍ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണല്‍ ജൂലൈ 31ന് രാവിലെ 10 മണിക്ക് നടക്കും.
മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ടുമുതല്‍ നിലവില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്. ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്നതിന് 5000 രൂപയും ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകളില്‍ മത്സരിക്കുന്നതിന് 4000 രൂപയും ഗ്രാമപഞ്ചായത്തുകളില്‍ 2000 രൂപയുമാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നിക്ഷേപതുകയായി കെട്ടിവെക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് അവയുടെ പകുതി തുക മതിയാകും.
അർഹതയുള്ള സ്ഥാനാർത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നല്‍കണം. ജില്ലാ പഞ്ചായത്ത് വാർഡില്‍ 1,50,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലത്തിലും മുനിസിപ്പാലിറ്റി വാർഡിലും 75,000 രൂപയും ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തില്‍ 25,000 രൂപയുമാണ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകള്‍
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് – വാർഡ് 9 (വെള്ളനാട്)
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി – വാർഡ് 22 (ചെറുവള്ളിമുക്ക്), വാർഡ് 28 (തോട്ടവാരം)
പെരിങ്ങമല ഗ്രാമപഞ്ചായത്ത് – വാർഡ് 15 (കരിമൻകോട്), വാർഡ് 19 (മടത്തറ), വാർഡ് 18 (കൊല്ലായില്‍),
കരവാരം ഗ്രാമപഞ്ചായത്ത് – വാർഡ് 12 (പട്ട്ള), വാർഡ് 16 (ചാത്തമ്ബാറ)
കൊല്ലം
തൊടിയൂർ ഗ്രാമപഞ്ചായത്ത് – വാർഡ് 1 (പുലിയൂർ വഞ്ചിവെസ്റ്റ്)
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് – വാർഡ് 13 (കുമരംചിറ)
കരവാളൂർ ഗ്രാമപഞ്ചായത്ത് – വാർഡ് 10 (കരവാളൂർ ഠൗണ്‍)
പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് – വാർഡ് 5 (കാഞ്ഞിരംപാറ)
പത്തനംതിട്ട
ചിറ്റാർ ഗ്രാമപഞ്ചായത്ത് – വാർഡ് 2 (പന്നിയാർ)
ഏഴംകുളം ഗ്രാമപഞ്ചായത്ത് – വാർഡ് 4 (ഏഴംകുളം)
ആലപ്പുഴ
രാമങ്കരി ഗ്രാമപഞ്ചായത്ത് – വാർഡ് 13 (വേഴപ്രപടിഞ്ഞാറ്)
ചെറിയനാട് ഗ്രാമപഞ്ചായത്ത് – വാർഡ് 4 (അരിയന്നൂർശ്ശേരി)
മാന്നാർ ഗ്രാമപഞ്ചായത്ത് – വാർഡ് 11 (ട്ടംപേരൂർ എ)
കോട്ടയം
ചെമ്പ് ഗ്രാമപഞ്ചായത്ത് – വാർഡ് 1 (കാട്ടിക്കുന്ന്)
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് – വാർഡ് 20 (പൂവൻതുരുത്ത്)
വാകത്താനം ഗ്രാമപഞ്ചായത്ത് – വാർഡ് 11 (പൊങ്ങന്താനം)
ഇടുക്കി
തൊടുപുഴ മുനിസിപ്പാലിറ്റി – വാർഡ് 9 (പെട്ടേനാട്)
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് – വാർഡ് 9 (തോപ്രാംകുടി)
ഉടുമ്ബൻചോല ഗ്രാമപഞ്ചായത്ത് – വാർഡ് 8 (പാറത്തോട്)
അറക്കുളം ഗ്രാമപഞ്ചായത്ത് – വാർഡ് 8 (ജലന്ധർ)
എറണാകുളം
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് – വാർഡ് 8 (തോപ്പ്)
വാഴക്കുളം ഗ്രാമപഞ്ചായത്ത് – വാർഡ് 8 (മുടിക്കല്‍)
ചൂർണിക്കര ഗ്രാമപഞ്ചായത്ത് – വാർഡ് 9 (കൊടികുത്തിമല)
തൃശൂർ
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് – വാർഡ് 7 (കൊമ്ബത്തുകടവ്)
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് – വാർഡ് 11 (വണ്ടിപ്പറമ്ബ്)
പാവറട്ടി ഗ്രാമപഞ്ചായത്ത് – വാർഡ് 1 (കാളാനി)
പാലക്കാട്
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് – വാർഡ് 2 (പാലത്തുള്ളി)
തച്ചമ്ബാറ ഗ്രാമപഞ്ചായത്ത് – വാർഡ് 5 (മുണ്ടമ്ബലം)
ഷോളയൂർ ഗ്രാമപഞ്ചായത്ത് – വാർഡ് 1 – കോട്ടത്തറ
മങ്കര ഗ്രാമപഞ്ചായത്ത് – വാർഡ് 1 (കൂരാത്ത്)
പുതുനഗരം ഗ്രാമപഞ്ചായത്ത് – വാർഡ് 2 (തെക്കത്തിവട്ടാരം)
മലപ്പുറം
മലപ്പുറം മുനിസിപ്പാലിറ്റി – വാർഡ് 39 (പൊടിയാട്)
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് – വാർഡ് 17 (കൂട്ടിലങ്ങാടി)
മുന്നിയൂർ ഗ്രാമപഞ്ചായത്ത് – വാർഡ് 2 (വെള്ളായിപ്പാടം)
വട്ടംകുളം ഗ്രാമപഞ്ചായത്ത് – വാർഡ് 14 (എടപ്പാള്‍ ചുങ്കം)
കോഴിക്കോട്
തൂണേരി ബ്ലോക്ക് പഞ്ചായത്ത് – വാർഡ് 2 (പാറക്കടവ്)
ഉള്ള്യേരി ഗ്രാമപഞ്ചായത്ത് – വാർഡ് 3 (തെരുവത്ത് കടവ്)
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് – വാർഡ് 17 (മങ്ങാട് ഈസ്റ്റ്)
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് – വാർഡ് 3 (മാട്ടുമുറി)
കണ്ണൂർ
തലശ്ശേരി മുനിസിപ്പാലിറ്റി – വാർഡ് 18 (പെരിങ്കുളം)
കാങ്കോല്‍ ആലപ്പടമ്ബ ഗ്രാമപഞ്ചായത്ത് – വാർഡ് 7 (ആലക്കാട്)
പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് – വാർഡ് 1 (മണ്ണേരി)
കാസർകോട്
കാസർകോട് മുനിസിപ്പാലിറ്റി – വാർഡ് 24 (ഖാസിലേൻ)
മൊഗ്രാല്‍ പുത്തൂർ ഗ്രാമപഞ്ചായത്ത് – വാർഡ് 3 (കോട്ടക്കുന്ന്)
മൊഗ്രാല്‍ പുത്തൂർ ഗ്രാമപഞ്ചായത്ത് – വാർഡ് 14 (കല്ലങ്കൈ)