നിയമ സംവിധാനത്തില്‍ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ട്; ഹിന്ദിയില്‍ പ്രാവീണ്യമില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്; സുപ്രീം കോടതി ജഡ്ജി ബിവി. നാഗരത്ന

Spread the love

ന്യൂഡല്‍ഹി: ഹിന്ദിയില്‍ പ്രാവീണ്യമില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുതെന്ന് സുപ്രീം കോടതി ജഡ്ജി ബിവി. നാഗരത്ന. നിയമ സംവിധാനത്തില്‍ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും ബിവി. നാഗരത്ന പറഞ്ഞു. കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുപ്രീം കോടതി ജഡ്ജി.

video
play-sharp-fill

ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ടെന്നും ബിവി. നാഗരത്ന ച്ചുണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സംബന്ധിച്ച്‌ ഉന്നത കോടതികളില്‍ ഇംഗ്ലീഷായിരിക്കും അവരെ ആശയവിനിമയത്തിന് പര്യാപ്തരാക്കുകയെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു.

ജുഡീഷ്യറിയിലെ ഭാഷയെ കുറിച്ച്‌ ചർച്ച ചെയ്യുമ്ബോള്‍ മിതത്വം അനിവാര്യമാണെന്ന് വിശദീകരിച്ച ബിവി. നാഗരത്ന തന്റെ പരാമർശങ്ങള്‍ രാഷ്ട്രീയപരമല്ലെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group