സ്വാദിഷ്ടമായ ബട്ടർ ചിക്കൻ ഇങ്ങനെ തയാറാക്കി നോക്കൂ

Spread the love

പലരുടേയും ഇഷ്ടവിഭവമാണ് ബട്ടര്‍ ചിക്കന്‍. രുചിയൂറുന്ന ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ മിക്കവരും റസ്റ്ററന്റുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ:

കോഴി കഷണങ്ങൾ -1 കപ്പ്( ചെറുതാക്കിയത്)
വെളുത്തുള്ളി – ½ ടീ.സ്പൂൺ അരച്ചത്
ഇഞ്ചി – ½ ടീ.സ്പൂൺ,അരച്ചത്
മുളകു പൊടി – ½ ടീസ്പൂൺ
ഉപ്പ് – പാകത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രേവി:

തക്കാളി – 2
സവാള- 2
മുളകു പൊടി – 1ടീ.സ്പൂൺ
ബട്ടർ – 2 ടേ.സ്പൂൺ
വിന്നാഗിരി- 1 ടേ.സ്പൂൺ
പഞ്ചസാര – 1 ടീ.സ്പൂൺ
അണ്ടിപ്പരിപ്പ്- 6
കസ്തൂരി മേത്തി പൊടി- 1 ടീ.സ്പൂൺ
ക്രീം- 3 ടേ.സ്പൂൺ
എണ്ണ- ¼ കപ്പ്

തയ്യാറാക്കുന്ന വിധം:

അരച്ച ഇഞ്ചി, വെളുത്തുള്ളി, മുളകു പൊടി, ഉപ്പ് ഇവ കോഴിക്കഷണങ്ങളിൽ പുരട്ടി 1 മണിക്കൂറെങ്കിലും വെക്കുക. കോഴിക്കഷണങ്ങൾ എണ്ണയിൽ വറുത്തുമാറ്റി വെക്കുക.

അതേ എണ്ണയിലേക്ക് സവാള ഇട്ട് വഴറ്റുക.ഒന്നുംനിറം മാറിത്തുടങ്ങുംബോൾ അതിലേക്ക് തക്കാളിയും,ഉപ്പും,മുളകുപൊടിയും ചേർത്തു വഴറ്റുക.
അല്പ സമയത്തിനു ശേഷം അതിലേക്ക് അണ്ടിപ്പരിപ്പും,വിന്നാഗിരിയും ചേർത്ത് വഴറ്റുക,

തീ കെടുത്തി അല്പം തണുക്കാൻ അനുവദിക്കുക.
ഇത് ഒരു മിക്സിയിൽ അടിച്ചെടുത്ത്,അരിച്ച് ഒരു കുഴിഞ്ഞ ചീനച്ചട്ടിയിലേക്ക് ഒഴിക്കുക.

അൽപം തിളവന്നു കഴിഞ്ഞാൽ അതിലേക്ക് പഞ്ചസാര, കസ്തൂരി മേത്തിപൊടി ഇവചേർത്തിളക്കുക.

ശേഷം ഗ്രേവി ഒന്ന് കട്ടിയാകാൻ അനുവദിക്കുക.
വറുത്തുവെച്ച കോഴിക്കഷണങ്ങളും ചേർത്ത്, ഇളക്കി അല്പനേരം കൂടെ തിളപ്പിക്കുക.

വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റി, മുകളീലൂടെ ക്രീം വട്ടത്തിൽ ഒഴിക്കുക,
ബാക്കിയുള്ള ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടെ ഒത്തനടുക്കായി ചേർക്കുക.
ഇളക്കേണ്ട ആവശ്യം ഇല്ല. ഒരു ഗാർണിഷ് ആയിട്ടാണ് ബട്ടർ ഒഴിക്കുന്നത്