രാവിലെ കഴിക്കാൻ ചപ്പാത്തിയാണോ? എങ്കിൽ ഇതാ ഒപ്പം കഴിക്കാൻ ചിക്കൻ പ്രേമികളുടെ ഇഷ്ടവിഭവം; ബട്ടര്‍ ചിക്കൻ തയ്യാറാക്കാം

Spread the love

കോട്ടയം: ചിക്കൻ പ്രേമികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് ബട്ടർ ചിക്കൻ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ കഴിക്കാൻ കിടിലനാണ്.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

250 ഗ്രാം ചിക്കൻ
25 ഗ്രാം വെണ്ണ
1 ടീസ്പൂണ്‍ ലൈറ്റ് സോയ സോസ്
ആവശ്യത്തിന് ഉപ്പ്
മുട്ടയുടെ വെള്ള 1 എണ്ണം
പച്ചമുളക് 2 എണ്ണം
2 ടീസ്പൂണ്‍ കോണ്‍ ഫ്ലോർ
1 ടീസ്പൂണ്‍ വെളുത്ത കുരുമുളക് പൊടി
1 ടീസ്പൂണ്‍ കറുത്ത കുരുമുളക്
8 അല്ലി വെളുത്തുള്ളി
1 ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റ്
1 ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്
1/2 കപ്പ് സ്പ്രിംഗ് ഉള്ളി
തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കനില്‍ ഉപ്പ്, മുട്ടയുടെ വെള്ള, സോയ സോസ്, വൈറ്റ് പെപ്പർ പൗഡർ, വിനാഗിരി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ശേഷം കുറഞ്ഞത് ഒരു 20 മിനിറ്റെങ്കിലും ഇത് മാറ്റി വെയ്ക്കുക. ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍ മാരിനേറ്റ് ചെയ്ത ചിക്കൻ നന്നായി വറുത്തെടുക്കുക. ഇരുവശവും ഗോള്‍ഡൻ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം.

മറ്റൊരു പാനില്‍ ബട്ടർ ചേർത്ത് ഉരുകി വരുമ്ബോള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി, പച്ചമുളക്, സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് വഴറ്റണം. ഇവ വഴന്ന് വരുമ്പോള്‍ ഉപ്പും കുരുമുളകും ചേർക്കുക. ഇളക്കിയ ശേഷം ഇതിലേയ്ക്ക് കോണ്‍ ഫ്ലോർ ചേർത്ത് കലക്കിയ വെള്ളം ഒഴിച്ച്‌ കൊടുക്കുക. അതിന് ശേഷം ഇളക്കുക. കട്ടി ആയി വരികയാണെങ്കില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ അല്പം ലൂസ് ആക്കിയെടുക്കാം. ഇനി ഏകദേശം ഒരു മിനിറ്റ് ഇത് പാകം ചെയ്യാം. ഇതിലേയ്ക്ക് നേരത്തെ വറുത്ത് മാറ്റി വെച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി എടുക്കുക.