ബ്യൂട്ടീഷന്റെ കൊലപാതകം; തികച്ചും അപ്രതീക്ഷിതം , അവിശ്വസനീയം , പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു.
സ്വന്തം ലേഖകൻ
കൊട്ടിയം: നാട്ടുകാര്‍ക്കും ഒപ്പംജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും തികച്ചും
അവിശ്വസനീയമായിരുന്നു ബ്യൂട്ടീഷ്യന്‍ ട്രെയിനറായിരുന്ന സുചിത്ര പിള്ളയുടെ തിരോധനം.ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് കണ്ടെത്തിയ നിഷ്ഠൂരമായ കൊലപാതകമാകട്ടെ അതിലേറെ അപ്രതീക്ഷിതവും.
ഇപ്പോള്‍, യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസില്‍ പ്രതി പ്രശാന്ത് നമ്ബ്യാര്‍ക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുകയാണ് കോടതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലൊക്കെ ഏറെ പ്രാവിണ്യമുണ്ടായിരുന്നതിനാല്‍ ട്രെയ്നര്‍ എന്നതിലുപരി കൊല്ലത്തെ അതിപ്രശസ്തമായ ബ്യൂട്ടി പാര്‍ലറിന്‍റെ മാനേജര്‍ കൂടിയായിരുന്നു സുചിത്ര പിള്ള.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുംബൈയടക്കം അന്തര്‍സംസ്ഥാന നഗരങ്ങളിലെ നിരവധി കോസ്മെറ്റിക് കമ്ബനികളില്‍ മീറ്റിങ്ങുകള്‍ക്ക് സ്ഥാപനത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതും സുചിത്ര പിള്ളയായിരുന്നു. സ്ഥാപനത്തിലാകട്ടെ നൂറോളംവരുന്ന ജീവനക്കാരെ സമര്‍ഥമായി നയിച്ചിരുന്നതും ഇവര്‍ തന്നെ. അതുകൊണ്ടുതന്നെ സ്ഥാപനത്തിലെ അതീവ വിശ്വസ്തയായ മാനേജ്മെന്‍റ് പ്രതിനിധിയായിരുന്നു.
അതുകൊണ്ടു തന്നെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ ട്രെയ്നിങ്ങിനായി പോകണമെന്ന് പിതാവിനെയും മാതാവിനെയും പറഞ്ഞ് വിശ്വസിപ്പിക്കുന്നതിനും ഇവര്‍ക്കായി. സ്ഥാപനത്തിലാകട്ടെ ഭര്‍ത്താവിന്‍റെ മാതാവിനെ ശുശ്രൂഷിക്കാന്‍ പോകുന്നതിന് അഞ്ചുദിവസത്തിലേറെ അവധി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പുറപ്പെട്ടത്.
സ്ഥാപനത്തിന്‍റെ ഉടമകള്‍ക്കും അവിശ്വസിക്കാന്‍ കാരണമൊന്നുമില്ലാത്തതിനാല്‍ അവധിയും നല്‍കി. അവധിയെടുത്തദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെയാണ് സ്ഥാപനത്തില്‍നിന്ന് അന്വേഷണം വീട്ടിലേക്കെത്തുന്നത്. അപ്പോഴാണ് സ്ഥാപനത്തിന്‍റെ ആവശ്യത്തിനായല്ല സുചിത്ര പുറപ്പെട്ടതെന്ന് വീട്ടുകാരും അറിയുന്നത്.
ഫോണില്‍ പിതാവും മാതാവുമായി ദിവസേന ഇവര്‍ സംസാരിച്ചിരുന്നു. പെട്ടെന്ന് ഫോണ്‍ വിളിയും നിലച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതായതോടെയാണ് രക്ഷിതാക്കള്‍ കൊട്ടിയം പൊലീസിനെ പരാതിയുമായി സമീപിക്കുന്നത്.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പാലക്കാട് സ്വദേശി പ്രശാന്ത് നമ്ബ്യാരോടൊപ്പമാണ് കൊല്ലത്തുനിന്ന് സുചിത്ര പോയിട്ടുള്ളതെന്ന് കണ്ടെത്തി. ഇദ്ദേഹത്തിനെ രണ്ട് പ്രാവശ്യം വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും പൊലീസിനെ സമര്‍ഥമായി കബളിപ്പിച്ചു.
അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാല്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജില്ല പൊലീസ് സൂപ്രണ്ടിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അസി. കമീഷണറായിരുന്ന ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി മൃതദേഹം കണ്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ് നല്‍കി ആദരിച്ചു.