
കോട്ടയം:’ബൈക്ക് യാത്രക്കാരന്റെ മേൽ വെള്ളം തെറിച്ചെന്നു പറഞ്ഞ് സ്വകാര്യ ബസ് രണ്ടിടത്ത് തടഞ്ഞു നിർത്തി ഡ്രൈവറെ തെറിവിളിച്ചു. കേൾക്കാർ കൊള്ളാത്ത തെറി കേട്ട് ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ചെവി പൊത്തി.ഇന്നു (ബുധൻ ) രാവിലെയാണ് സംഭവം.
ഏറുമാനൂരിൽ നിന്ന് പുല്ലരിക്കുന്ന് വഴി കോട്ടയത്തേക്ക് വന്ന മില്ലേനിയം ബസാണ് ബൈക്ക് യാത്രക്കാരൻ തടഞ്ഞത്.
ബസ് വാരിശേരിയിൽ എത്തിയപ്പോൾ ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞ് ഡ്രൈവറെ തെറി കൊണ്ട് അഭിഷേകം നടത്തി.
ബസ് ചുങ്കം കവലയിൽ എത്തിയപ്പോൾ അതേ ബൈക്കുകാരൻ പിന്നാലെയെത്തി വീണ്ടും ബസ്ജീവനക്കാരെ തെറി വിളിച്ചു. ഇതോടെ യാത്രക്കാർ ഇടപെട്ടു. യാത്രക്കാർ തിരിച്ച് ബഹളം വച്ചതോടെയാണ് യുവാവ് പിൻവാങ്ങിയത്.ബൈക്ക് യാത്രക്കാരന്റെ മേൽ വെള്ളം തെറിച്ചെന്നു പറഞ്ഞാണ് ബസ് ജീവനക്കാരെ തെറിയിൽ കുളിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലത്തെ മഴയിൽ റോഡിൽ പലയിടത്തും വെള്ളം കെട്ടി കിടക്കുകയാണ്. ചില ഭാഗങ്ങളിൽ റോഡിന്റെ ഇരു സൈഡിലും . വെള്ളം കെട്ടികിടപ്പുണ്ടായിരുന്നു. അബദ്ധത്തിലെങ്ങാനും ബസ് ഓട്ടത്തിനിടെ വെള്ളം തെറിച്ചോ എന്ന് ബസ് ജീവനക്കാർക്കും ഓർമ്മയില്ല.
ഇക്കാര്യം യുവാവിനോട് ബസ് ജീവനക്കാർ പറയാൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ അയാൾ തയാറല്ല.
തെറി വിളിച്ച യുവാവിന്റെ ബൈക്കിൽ ഒരു യുവതിയും കുട്ടിയും ഉണ്ടായിരുന്നു. അവർ കേൾക്കെയായിരുന്നു യുവാവിന്റെ പൂരപ്പാട്ട്. വേണ്ട. വേണ്ട എന്ന് യുവതി ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു.
ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരോട് മാന്യമായി പെരുമാറുന്നവരാണ് ബസ് ജീവനക്കാരെന്ന് സ്ഥിരം യാത്രക്കാർ പറഞ്ഞു.
ബൈക്ക് യാത്രക്കാരൻ എവിടത്തു കാരനെന്നോ എങ്ങോട്ടു പോകുന്നതാണന്നോ വ്യക്തമല്ല. എവിടെ വച്ചാണ് വെള്ളം തെറിച്ചതെന്നും അറിയില്ല.