
കോട്ടയം: കോട്ടയം സെൻട്രൽ ലയൺസ് ക്ലബ് ഏർപ്പെടുത്തിയ ബിസിനസ് രത്ന പുരസ്കാരം ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ സിഇഒ ഷിജോ കെ. തോമസിന് ലഭിച്ചു. ബിസിനസ് രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും ശ്രദ്ധേയമായ നേട്ടങ്ങൾക്കും പ്രോത്സാഹനവും ആദരവും നൽകുക എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ് ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണിത്.
25 വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കോട്ടയത്തിന്റെ മണ്ണിൽ നിന്നും കേരളമാകെ വ്യാപിച്ച ഓക്സിജൻ, ബിസിനസ് രംഗത്ത് പുലർത്തുന്ന സുതാര്യതയുടെയും വിശ്വസ്തതയുടെയും മികവിന്റെയും സാക്ഷ്യമാണ് പ്രസ്തുത പുരസ്കാരം. ഓക്സിജൻ സിയോ ഷിജോ കെ. തോമസ് കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിന്നും ലയൺസ് ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ പുരസ്കാരം ഏറ്റുവാങ്ങി.