ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയത്തെ എല്ലാ യൂണിറ്റുകളിലും വ്യാപാരി ദിനം ആചരിക്കും ; ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും

Spread the love

കോട്ടയം: ദേശീയ വ്യാപാരദിനത്തിൽ ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എല്ലാ യൂണിറ്റുകളിലും വ്യാപാരി ദിനം ആചരിക്കും.

ജില്ലാതല ഉദ്ഘാടനം എംഎൽ റോഡിലെ ജില്ലാ വ്യാപാരഭവനിൽ ഏകോപന സമിതി ജില്ലാപ്രസിഡന്റ് എം കെ തോമസുകുട്ടി പതാക ഉയർത്തി നിർവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ അധ്യക്ഷത വഹിക്കും.

ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാംപ്, നേത്ര പക്യാംപ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സെമിനാറുകൾ, പരിസര ശുചീകരണം, മധുര പലഹാര വിതരണം, അന്ന ദാനം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group