ബസിൽ നിന്ന് ഇറങ്ങിയ യാത്രക്കാരൻ കാൽ വഴുതി ഇതേ ബസിനടിയിൽ വീണ് മരിച്ചു: സംഭവം കോട്ടയം ഒളശയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ബസിൽ നിന്നിറങ്ങി പിന്നിലേയ്ക്ക് നടക്കുന്നതിനിടെ ഇതേ ബസിനടിയിൽ വീണ് യാത്രക്കാരൻ മരിച്ചു. കനത്ത മഴയിൽ കാൽ വഴുതി ബസിടയിൽ വീഴുകയായിരുന്നു എന്ന് സംശയിക്കുന്നു. ഒളശ കാവിൽകുന്നുംപുറം സുരേഷ്ബാബുവാണ് (48) ദാരുണമായി മരിച്ചത്. കാൽ വഴുതി ബസിനടിയിൽ വീണ സുരേഷ് ബാബു ദാരുണമായി മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 7.45ന് ഒളശ ജങ്ഷനിൽ അപകടം ഉണ്ടായത്. പരിപ്പ് റൂട്ടിൽ സർവിസ് നടത്തുന്ന എം.എം.എസ് ബസാണ് അപകടമുണ്ടാക്കിയത്. ഇതേ ബസിൽ കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ നിന്നുമാണ് സുരേഷ് ബാബു ബസിൽ കയറിയത്.
ബസിന്റെ മുൻ ഡോറിലൂടെ ഇറങ്ങിയ സുരേഷ് മുന്നോട്ടുപോകവെ ബസ് തട്ടി അടിയിലേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പൊലീസ് വാഹനത്തിൽ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.മാതാവ്: സുശീല. ഭാര്യ: ഷൈലജ. മക്കൾ: സൂര്യ (ബിരുദവിദ്യാർഥി, സെൻറ്േമരീസ് കുറിച്ചി), സൂരജ് (വിദ്യാർഥി).