
ഏറ്റുമാനൂർ : നീണ്ടൂർ റോഡിൽ സിയോൺ ജംഗ്ഷനിൽ സിപിഐ(എം) ഏറ്റുമാനൂർ കച്ചേരി ബ്രാഞ്ച് നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സിപിഐ(എം) ഏരിയ സെക്രട്ടറി ബാബു ജോർജ് നിർവഹിച്ചു.
ലോക്കൽ സെക്രട്ടറി സഖാവ് കെ പി ശ്രീനി അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗവും ഏറ്റുമാനൂർ പ്രതിപക്ഷ നേതാവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയും ആയിട്ടുള്ള ഇ എസ് ബിജു മുഖ്യപ്രഭാഷണം നടത്തി.

ഏരിയ കമ്മിറ്റി അംഗങ്ങളായ ടിവി ബിജോയ്,രതീഷ് രത്നാകരൻ പ്രശസ്ത കഥാകൃത്തും ഗാനരചയിതാവുമായ ഹരി ഏറ്റുമാനൂർ, ലോക്കൾ കമ്മിറ്റി അംഗങ്ങൾ എൻ പി സുകുമാരൻ പി എസ് സുമേഷ്, നളിനി സോമദാസ് പി എസ് രാമാനുജൻ ,എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ജി ജി സന്തോഷ് കുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ഹരീഷ് എച്ച് കൃതജ്ഞതയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


