play-sharp-fill
ആ വൈറൽ പ്രതിഷേധം എന്തിന്..? ബസ് തടഞ്ഞിട്ട് ബോണറ്റിൽ കയറി യുവതിയുടെ പ്രതിഷേധം: ബസ് സ്റ്റോപ്പിൽ നിർത്താത്തിന് എന്ന് സോഷ്യൽ മീഡിയയിലെ ഫെമിനിസ്റ്റുകൾ; കാമുകനായ ബസ് ഡ്രൈവറുമായുള്ള ഉടക്കെന്ന് മറ്റൊരു വിഭാഗം

ആ വൈറൽ പ്രതിഷേധം എന്തിന്..? ബസ് തടഞ്ഞിട്ട് ബോണറ്റിൽ കയറി യുവതിയുടെ പ്രതിഷേധം: ബസ് സ്റ്റോപ്പിൽ നിർത്താത്തിന് എന്ന് സോഷ്യൽ മീഡിയയിലെ ഫെമിനിസ്റ്റുകൾ; കാമുകനായ ബസ് ഡ്രൈവറുമായുള്ള ഉടക്കെന്ന് മറ്റൊരു വിഭാഗം

സ്വന്തം ലേഖകൻ

ആലപ്പുഴ: ബസിന്റെ ബോണറ്റിൽ കയറിയിരുന്നുള്ള യുവതിയുടെ വൈറൽ പ്രതിഷേധം എന്തിനായിരുന്നു എന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പത്തനംതിട്ടയിലെ മലയാലപ്പുഴയിലാണ് യുവതി ക്ഷുഭിതയായി ബസ് ജീവനക്കാരോട് കയർക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്ന്. എന്നാൽ, ആലപ്പുഴയിലെ മാവേലിക്കരയിൽ നടന്ന സംഭവം എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വീഡിയോ പ്രചരിക്കുന്നത്. സ്വകാര്യ ബസ് ഡ്രൈവറുമായി തർക്കിക്കുന്ന യുവതി, കണ്ടക്ടറെ ഇടയ്ക്ക് അസഭ്യം പറയുന്നതും കേൾക്കമായിരുന്നു.
മലയാലപ്പുഴയിലെ ഒരു സ്വകാര്യ ബസിലാണ് ഓട്ടത്തിനിടെ ഡ്രൈവറുടെ സീറ്റിനു തൊട്ടരികത്ത് ഇരുന്നു യുവതി ഡ്രൈവറെ വിറപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. യുവതി ഇരിക്കുന്നതിനു സമീപത്ത് ബസിന്റെ ബോർഡിൽ മലയാലപ്പുഴ എന്ന് എഴുതിയതായി കണ്ടെത്തിയിട്ടുണ്ട്. എന്തോ കാര്യത്തിന് ഡ്രൈവറുമായും കണ്ടക്ടറുമായും ഉടക്കുന്ന യുവതി ധാർഷ്ട്യത്തോടെയും കോപത്തോടെയും ഡ്രൈവറെയും കണ്ടക്ടറെയും വിറപ്പിച്ച് നിർത്തുകയാണ് ചെയ്യുന്നത്. ഇതിനു ശേഷം പല തവണ യുവതി കണ്ടക്ടറെ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം.
യുവതിയുടെ രോഷമാണ് പതിവ് സോഷ്യൽ മീഡിയാ ദൃശ്യങ്ങളിൽ നിന്നും യുവതിയെ വ്യത്യസ്തയാക്കി നിർത്തുന്നത്. യുവതിയുടെ രോഷത്തിനു മുന്നിൽ ഡ്രൈവറും കണ്ടക്ടറും ചൂളിപ്പോകുന്നതും അടികിട്ടുമോ എന്ന് ഭയക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും തെളിയുന്നുമുണ്ട്. ഇടയ്ക്ക് ബസ് നേരെ  പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്ന് പറയുന്നുണ്ട്.
എന്നാൽ, ഇതിനിടെ സ്‌റ്റോപ്പിൽ നിർത്താതിരുന്ന ബസ് യുവതി പിൻതുടർന്ന് തടഞ്ഞ് നിർത്തിയതാണ് എന്ന നിലയിലാണ് ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ യുവതിയ്ക്ക് വീര പരിവേഷം ലഭിക്കുകയും ചെയ്തു. സ്വകാര്യ ബസ് ജീവനക്കാരെ തടഞ്ഞു നിർത്തുന്ന ധീരയായ യുവതി എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ യുവതിയെ അവതരിപ്പിച്ചത്.
എന്നാൽ, ഇതിനിടെ ഡ്രൈവറും യുവതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പ്രശ്‌നത്തിനു പിന്നിലെന്ന നിലയിലായി ചർച്ച. വിവാഹ വാഗ്ദാനം നൽകിയതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. താലികെട്ടിയ പ്രശ്‌നം അടക്കം ഇവർ വാക്കേറ്റത്തിനിടയിൽ വിളിച്ചു പറയുന്നതാണ് ഈ വാദം ഉയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഇതൂകൂടാതെ യുവതിയും ബസ് ജീവനക്കാരും തമ്മിൽ അടുപ്പമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് യുവതിയുടെ സംസാരമെന്നതാണ് മറ്റൊരു വാദം. യുവതി ബസ് ഡ്രൈവറുടെയും, കണ്ടക്ടറെയും അത്ര സ്വാതന്ത്ര്യത്തോടെയാണ് യുവതി ഇടപെടുന്നതെന്നും വാദം ഉയർത്തുന്നവർ പറയുന്നു.
പക്ഷേ, എന്നാൽ യുവതി നടത്തിയ പ്രശ്‌നം എന്താണെന്ന് ഇനിയും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു ബസ് ജീവനക്കാർ പോലും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്മാക്കേണ്ടിയിരിക്കുന്നത്.