ബസ് യാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞ് വീണ കുഴിമാവ് സ്വദേശിയെ ആശുപത്രിയിലെത്തിച്ച്‌ ജീവനക്കാര്‍; മാതൃകയായി കോരുത്തോട് – മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഹാബി സ്വകാര്യബസ് ജീവനക്കാര്‍

Spread the love

മുണ്ടക്കയം: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസില്‍ ആശുപത്രിയിലെത്തിച്ച്‌ ജീവനക്കാര്‍.

കോരുത്തോട് – മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേക്ക് സര്‍വീസ് നടത്തിയത്.
കുഴിമാവില്‍നിന്നു മുണ്ടക്കയത്തേയ്ക്കുള്ള ട്രിപ്പില്‍ കുഴിമാവ് സ്വദേശി സണ്ണി ബസില്‍ കയറിയത്.
മടുക്കയിലെത്തിയപ്പോള്‍ സണ്ണി കുഴഞ്ഞ് ബസിന്‍റെ സിറ്റിനിടയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ സുനീഷും ഡ്രൈവര്‍ വി.എസ്. അലിയും ചേര്‍ന്ന് പ്രഥമിക ചികിത്സ നല്‍കി യാത്ര തുടര്‍ന്നു.

എന്നാല്‍ പനക്കച്ചിറയിലെത്തിയപ്പോള്‍ സണ്ണി വീണ്ടും കുഴഞ്ഞുവീണു. തുടര്‍ന്ന് ബസ് കടന്നുപോകുന്ന വഴിയിലെ സ്വകാര്യ ലാബ് ജീവനകരെ ഫോണില്‍ വിവരം അറിയിക്കുകയും ബസ് എത്തിയപ്പോള്‍ ലാബ് ജീവനക്കാര്‍ ബസില്‍ കയറി നടത്തിയ പരിശോധനയില്‍ യാത്രക്കാരന് പ്രഷര്‍ കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ മറ്റു സ്ഥലങ്ങളില്‍ ഇറക്കേണ്ട യാത്രക്കാരുമായി ബസ് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് രോഗിയ്ക്കു മതിയായ ചികിത്സ നല്‍കി.

ബസ് ജീവനക്കാരുടെ സംയോജിതമായ ഇടപെടല്‍ പൊതുസമൂഹത്തിന് മാതൃകയായി മാറുകയാണ്.