ഹർജി അനാവശ്യം : ബസ് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: അനാവശ്യമായി പരാതി നൽകിയതിന് എറണാകുളം ബസ് ട്രാൻസ്പോർട്ട് അസോസിയേഷന് ഹൈക്കോടതി അഞ്ചുലക്ഷം രൂപ പിഴ ചുമത്തി. അനാവശ്യമായി പരാതി നൽകി കോടതിയുടെ സമയം കളഞ്ഞിതിനാണ് പിഴ.
എറണാകുളം ആർഡിഒ ബസുടമകളെ പീഡിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു സംഘടന ഹർജി നൽകിയത്. പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പിഴ ചുമത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴ ഒടുക്കുന്നതിൽ മൂന്നുലക്ഷം രൂപ ആർഡിഒ ജോജി പി ജോസിനും രണ്ടുലക്ഷം രൂപ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിക്കും നൽകണം. അസോസിയേഷൻ സെക്രട്ടറി നവാസിൽ നിന്ന് തുക ഈടാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Third Eye News Live
0
Tags :