കളക്ടറേറ്റ് ജീവനക്കാർക്കായികെ.എസ്.ആർ.ടി.സി സർവീസ് മെയ് 15 മുതൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കളക്ടറേറ്റിലെ ജീവനക്കാർക്കായി മെയ് 15 മുതൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ചങ്ങനാശേരി, പരിപ്പ്, മുണ്ടക്കയം, പാലാ, ചെമ്പ്, വൈക്കം എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ.

ചങ്ങനാശേരിയിൽനിന്ന് രാവിലെ 9.20നും പരിപ്പിൽനിന്ന് 9.40നും ബസ് പുറപ്പെടും. മുണ്ടക്കയത്തുനിന്ന് രാവിലെ 8.25ന് ആരംഭിക്കുന്ന സർവീസ് കാഞ്ഞിരപ്പള്ളി(8.55) പൊൻകുന്നം(9.05) വഴി കോട്ടയത്തെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിൽനിന്ന് രാവിലെ ഒൻപതിന് രണ്ടു ബസുകളുണ്ട്. കിടങ്ങൂർ- ഏറ്റുമാനൂർ വഴിയും മണർകാട് വഴിയും. ചെമ്പിൽനിന്ന് 8.40ന് യാത്രയാരംഭിക്കുന്ന ബസ് വൈക്കം, തലയോലപ്പറമ്പ്, കുറുപ്പുന്തറ, കുറവിലങ്ങാട്, വെമ്പള്ളി, കാണക്കാരി, ഏറ്റുമാനൂർ വഴി കോട്ടയത്തെത്തും. ഒൻപതിന് വൈക്കത്തുനിന്ന് ആരംഭിക്കുന്ന സർവീസ് ഉല്ലല, കൈപ്പുഴമുട്ട്, കുമരകം വഴിയാണ് എത്തുക. ഇതേ റൂട്ടുകളിൽ വൈകുന്നേരം 5.15ന് മടക്കയാത്രയ്ക്കും ബസുണ്ടാകും. പ്രത്യേക നിരക്കിലുള്ള യാത്രക്കൂലി നൽകണം.

സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രമായിരിക്കും യാത്ര അനുവദിക്കുകയെന്ന് എ.ഡി.എം അനിൽ ഉമ്മൻ അറിയിച്ചു.

യാത്ര ചെയ്യുന്നവരുടെ കൈവശം ഓഫീസ് തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം. കൊറോണ പ്രതിരോധ മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സർവീസ്. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ രണ്ടുപേരും രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരാളും സാമൂഹിക അകലം പാലിച്ച് ഇരിക്കണം. നിന്നുള്ള യാത്ര അനുവദിക്കില്ല.

ജീവനക്കാർ സാനിറ്റൈസർ കരുതേണ്ടതും ബസിൽ കയറുന്നതിനു മുമ്പ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ ശുചീകരിക്കേണ്ടതുമാണ്. എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.

ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലേക്ക് തഹസിൽദാർമാർ ആവശ്യപ്പെടുന്നതനുസരിച്ച് ബസ് സർവീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം പറഞ്ഞു.