ബസുകളുടെ സമയത്തെച്ചൊല്ലി ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നത് കാപ്പാകേസിൽ അകത്തായി ജാമ്യത്തിലിറങ്ങിയ ഗുണ്ട; ബുധനാഴ്ച ബസ് സ്റ്റാൻഡിൽ ഗുണ്ടായിസം കാട്ടുന്ന ഗുണ്ടകളുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

ബസുകളുടെ സമയത്തെച്ചൊല്ലി ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നത് കാപ്പാകേസിൽ അകത്തായി ജാമ്യത്തിലിറങ്ങിയ ഗുണ്ട; ബുധനാഴ്ച ബസ് സ്റ്റാൻഡിൽ ഗുണ്ടായിസം കാട്ടുന്ന ഗുണ്ടകളുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ

കോട്ടയം: ബസുകളുടെ സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം തെരുവിലേയ്ക്ക് എത്തുന്നു. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഗുണ്ടാ സംഘങ്ങളാണ് ബസുകളുടെ സമയം നിയന്ത്രിക്കാനായി നിൽക്കുന്നത്. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഈ ഗുണ്ടകളുടെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു. ബുധനാഴ്ച വൈകിട്ട് നടന്ന ഗുണ്ടായിസത്തിന്റെയും അക്രമത്തിന്റെയും വീഡിയോയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇപ്പോൾ പുറത്ത് വിടുന്നത്.


ബുധനാഴ്ച വൈകിട്ട്് അഞ്ചരയോടെയാണ് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഗുണ്ടകൾ ബസ് ജീവനക്കാരെ തടയുന്നതും, മർദിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നത്. കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിലെ ജീവനക്കാരെയാണ് ഗുണ്ടകൾ മർദിക്കുന്നത്. ബസുകളുടെ സമയം തെറ്റിക്കുന്നത് സംബന്ധിച്ചു ജീവനക്കാർ തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇത് പക്ഷേ പലപ്പോഴും വാക്കേറ്റവും അസഭ്യം വിളിയിലും മാത്രമാണ് ഒതുങ്ങിയിരുന്നത്. എന്നാൽ, ഈ തർക്കത്തിൽ ഇടപെടാൻ ബസ് ഉടമകൾ ഗുണ്ടകളെ നിയോഗിച്ച് തുടങ്ങിയതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്.
ഏറ്റുമാനൂരിൽ പൊലീസ് ഗുണ്ടാ ആക്ട് ആയ കാപ്പ ചുമത്തി ജയിലിൽ അടച്ച ശേഷം അടുത്ത ദിവസം മാത്രം പുറത്തിറങ്ങിയ പ്രതിയാണ് ഇപ്പോൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നതിനു നേതൃത്വം നൽകിയിരിക്കുന്നത്. ബസിൽ നിറയെ യാത്രക്കാരിരിക്കുമ്പോഴാണ് ജീവനക്കാരെ അസഭ്യം വിളിക്കുന്നതും, ഗുണ്ടകളുടെ നേതൃത്വത്തിൽ മർദിക്കുന്നതും. മർദനവും ഗുണ്ടായിസവും തുടരുന്നതോടെ യാത്രക്കാരിൽ പലരും, മറ്റു ബസുകളിലെ ജീവനക്കാരും പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇവർക്കു നേരെയും ഗുണ്ടകൾ ആക്രമണം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ബസ് സ്റ്റാൻഡിന്റെ നിയന്ത്രണം നടത്തുന്ന നഗരസഭ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടാറില്ല. നേരത്തെ ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് യാഥാർത്ഥ്യമായിരുന്നില്ല.