
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ചുമതലപ്പെടുത്തി എല്‍ഡിഎഫ് യോഗം.
ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു കോട്ടയത്തു നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു സ്വകാര്യ ബസ് സമരം മാറ്റിവച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതല്‍ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകള്‍ പിന്‍വലിച്ചത്. വിദ്യാര്‍ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
ചര്‍ച്ച തുടരുമെന്നും ഈ മാസം 18നകം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം, കിലോ മീറ്ററിന് ഒരു രൂപയായി വര്‍ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിരുന്നു. ഡീസല്‍ സബ്സിഡി നല്‍കണം. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നതാണ് സ്വകാര്യ ബസുടമകള്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.