പാലാ മീനച്ചില്‍ താലൂക്കിലെ മിന്നൽ പണിമുടക്ക്;യാത്രക്കാര്‍ വലഞ്ഞു;നാളെയും പണിമുടക്ക്;പ്രതിഷേധം തൊഴിലാളി ആക്രമിക്കപ്പെട്ടതിൽ

Spread the love

പാലാ: പാലായില്‍ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്. ബസ് തൊഴിലാളി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്.മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വിദ്യാർത്ഥികളും യാത്രക്കാരും ഉൾപ്പെടെ വലഞ്ഞു.

മീനച്ചില്‍ താലൂക്കില്‍ നാളെയും പ്രൈവറ്റ് ബസ് സമരം നടത്തും . വിഷയത്തിൽ പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
ഇന്നലെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വെച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ബസ് ജീവനക്കാരെ മർദ്ദിച്ചത്.
നാളെയും എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും ജില്ലാ തലത്തിലേക്കു സമരം വ്യാപിപ്പിക്കുമെന്നു ബസ് ജീവനക്കാര്‍ അറിയിച്ചു.

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ക്കു രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതുകൊണ്ടു നടപടി മന്ദഗതിയിലാണ് എന്നും തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരത്തില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ പ്രതിഷേധവുമായി സമരക്കാര്‍ പാഞ്ഞടുത്തു. തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണു സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് എത്തിയത്. ‘കരിങ്കാലിയെന്ന’ ആക്രോശത്തോടെയാണു റോബിന്‍ ബസിനടുത്തെത്തിയ സമരക്കാരെ പോലീസ് നിയന്തിച്ചു.

ആക്രമണത്തിന് എതിരെ പ്രതിഷേധം നടത്തുന്ന തൊഴിലാളികളെ സന്ദര്‍ശിച്ചു ബി.ജെ.പി നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സമരമുഖത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു.ഇതു ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.

നിങ്ങളുടെ നീതി നടക്കപ്പാക്കാന്‍ ബി.ജെ.പി ഒപ്പമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. ശശികുമാര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.