അണ്ടർ പാസ് അനുവദിക്കണമെന്നാവശ്യം; കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Spread the love

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും നാളെ (വ്യാഴം) സൂചന പണിമുടക്ക് നടത്തുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടാൽ ഒ.കെ.യു.പി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

video
play-sharp-fill

പണിമുടക്കിന്റെ ഭാ​ഗമായി നാളെ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിവെക്കും. നടാൽ വഴി തലശ്ശേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും.

സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും റോഡ് മുറിച്ചുകടക്കാൻ അടിപ്പാത വേണമെന്ന ആവശ്യം അധികൃതർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി സമരത്തിന് ആഹ്വാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group