
നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു
സ്വന്തം ലേഖകൻ
കൊച്ചി: നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ബസ് ഉടമസ്ഥരുടെ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ബസ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മിനിമം ബസ് ചാർജ് 10 രൂപയാക്കണം. കിലോ മീറ്റർ നിരക്ക് 90 പൈസയായും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയായും വർധിപ്പിക്കണമെന്നുമാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. ഇൻഷുറൻസ്, സ്പെയർ പാർട്സ് അടക്കമുള്ള മുഴുവൻ ചെലവുകളിലും ഇരട്ടിയിലേറെ വർധിച്ചു. നിലവിലെ അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിയാത്തതിനാലാണു നിരക്കു വർധന ആവശ്യപ്പെടുന്നതെന്നുമാണ് സംയുക്ത സമരസമിതി വ്യക്തമാക്കുന്നത്.
140 കിലോ മീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കത്തക്ക നിലയിൽ സമഗ്ര ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കുന്നുണ്ട്.