video
play-sharp-fill

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തിങ്കളാഴ്ച്ച മുതല്‍

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തിങ്കളാഴ്ച്ച മുതല്‍

Spread the love

 

 

സ്വന്തംലേഖകൻ

തിരുവനന്തപുരം : അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തിങ്കളാഴ്ച്ച മുതല്‍. ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷനാണ് അനിശ്ചിത കാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.  ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ കേരളത്തില്‍ റോഡ് നികുതി അടയ്ക്കാതെ പ്രതിഷേധിക്കുമെന്നും ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് വന്‍തുക പിഴയീടാക്കുന്നുവെന്നാണ് ബസുടമകളുടെ വാദം. ബസുകള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാണ് ഉടമകളുടെ ആവശ്യം.