
കോട്ടയം : പൊതുപണിമുടക്കിൻ്റെ ഭാഗമായി സംയുക്ത തൊഴിലാളി സംഘടനകള്‍ കുറവിലങ്ങാട്
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നു.
മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോയ സൂപ്പർ ഫാസ്റ്റ് ബസാണ് തടഞ്ഞത്. ഭാരതീയ മസ്ദൂര്‍ സംഘം ഒഴികെയുള്ള പ്രധാന ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സി.പി.എം., സി.പി.ഐ., വിവിധ കര്‍ഷക സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


