
ചങ്ങനാശ്ശേരി: നഗരത്തിലെ ഒന്നാംനമ്പർ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ തുടരുകയാണ്. സ്റ്റാൻഡിലെ കക്കൂസ് ടാങ്ക് പൊട്ടി മലിനജലം ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സ്റ്റാന്‍ഡില്‍നിന്നും പുതൂര്‍പ്പള്ളി കോംപ്ലക്സ് ഭാഗത്തേക്കുള്ള കവാടത്തിനടുത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്.
വിദ്യാര്‍ഥികളുൾപ്പെടെ ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റാന്‍ഡിലാണ് സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാഹചര്യം രൂപപ്പെടുന്നത്. എന്നാൽ കൂടുതൽ ആശങ്കയുണ്ടാക്കുന്നത്, ആഹാരസാധനങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്ന സ്റ്റാളുകള്‍ക്ക് സമീപമായാണ് ഈ മാലിന്യം ഒഴുകിയെത്തുന്നു എന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായ ഈ അവസ്ഥയില്‍ അധികൃതർ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും കച്ചവടക്കാരുടെയും ആവശ്യം.