തലശ്ശേരിയിൽ ബസ്സ് യാത്രികനെ, ബസ്സ് ജീവനക്കാർ മർദ്ദിച്ചതായി പരാതി;മൂക്കിനു പരിക്കേറ്റ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ
നാദാപുരം: ബസ് യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. ഇന്നലെ രാത്രി ഏഴര മണിയോടെ തലശ്ശേരിയിൽ നിന്നും നാദാപുരത്തേക്ക് വരുന്നതിനിടെ ബസ്സിലെ യാത്രക്കാരനായ കക്കംവെള്ളി സ്വദേശി കരിച്ചേരി പുരുഷുവിനെ (61) ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതി. മർദ്ദനത്തിനിരയായ പുരുഷുവിനെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

യാത്രക്കിടെ കണ്ടക്ടറും മറ്റു രണ്ടുമൂന്നു പേരും ചേർന്ന് തന്നെ മർദ്ദിച്ചു എന്നാണ് ഇയാളുടെ പരാതി. മൂക്കിന് പരിക്കേറ്റ രക്തം വാർന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ജീവനക്കാർക്കെതിരെ നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.