ബസില്‍ പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് പിടിയില്‍
സ്വന്തം ലേഖിക
വെള്ളറട: ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പനച്ചമൂട് വെട്ടുക്കുഴി മേക്കുംകര പുത്തന്‍വീട്ടില്‍ എബിന് രാജ് (30) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 8.30ന് കാരക്കോണത്താണ് സംഭവം.വെള്ളറടയില്‍ നിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന ബസില്‍ കയറിയ ഇയാള്‍ ബസില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയുടെ സമീപത്തുചെന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ബസ് നിര്‍ത്തുകയും വെള്ളറട പൊലീസില്‍ അറിയിക്കുകയും ചെയ്തു.
സബ് ഇന്‍സ്പക്ടര്‍ ആന്റണി ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് എബിന് രാജിനെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.