കൈപ്പുഴമുട്ടിലേക്ക് സര്‍വീസ് നടത്താത്ത ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Spread the love

വൈക്കം: വൈക്കം-വെച്ചൂർ-കൈപ്പുഴമുട്ട് റൂട്ടിലുള്ള സ്വകാര്യ ബസുകൾ സ്ഥിരമായി ബണ്ട് റോഡ് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്നതിന് ശക്തമായ പ്രതിഷേധം ഉയരുന്നു.

video
play-sharp-fill

ഇടയ്ക്ക് ബസ് സർവീസ് അവസാനിപ്പിക്കുന്നതിനെ തുടർന്ന് കൈപ്പുഴമുട്ടുവരെയുള്ള രണ്ടു കിലോമീറ്റർ ദൂരം നടന്നോ ഓട്ടോറിക്ഷയിലോ പോകേണ്ട അവസ്ഥയാണ്.

ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വെച്ചൂർ പഞ്ചായത്തിലെ പ്രസിഡന്‍റ് കെ. ആർ. ഷൈലകുമാറിന്റെ നേതൃത്വത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ആർടിഒയ്ക്കു പരാതി നൽകിയിട്ടുണ്ട്.
ബസുകൾ കൈപ്പുഴമുട്ട് വരെ സർവീസ് നടത്തണമെന്ന ആവശ്യവുമായി യാത്രക്കാർ ബസ് ജീവനക്കാരോട് സംസാരിച്ചാൽ, മോശമായി പെരുമാറുന്നുവെന്നുള്ള പരാതിയും യാത്രക്കാർ ഉന്നയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസ് മുഴുവനായി നടത്താതെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്ന ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വെച്ചൂർ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ ജോയിന്റ് ആർടിഒവിനോട് ആവശ്യപ്പെട്ടു.