video
play-sharp-fill

ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയറിനുള്ളിൽ കുടുങ്ങി സ്‌കൂട്ടർ യാത്രികൻ: രക്ഷപെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയറിനുള്ളിൽ കുടുങ്ങി സ്‌കൂട്ടർ യാത്രികൻ: രക്ഷപെട്ടത് അത്ഭുതകരമായി

Spread the love

കോഴിക്കോട്: ബസിന്റെ ടയറിനും ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപം തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസാണ് അപകടം വരുത്തിയത്.

കോടഞ്ചേരിയില്‍ നിന്ന് വന്ന ബസ്, ഈങ്ങാപ്പുഴ സ്റ്റാന്‍ഡിലേക്ക് കടക്കുന്നതിനിടെ റോഡരികില്‍ സ്‌കൂട്ടറില്‍ ഇരുന്നു സംസാരിക്കുകയായിരുന്ന ആളെ ഇടിക്കുകയും ബസിന്റെ ബോഡിക്കും ടയറിനുമുള്ളില്‍ സ്‌കൂട്ടറിനൊപ്പം ഇയാള്‍ കുടുങ്ങുകയുമായിരുന്നു. കണ്ടുനിന്ന ആളുകള്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളൊന്നും കൂടാതെയാണ് യാത്രികന്‍ രക്ഷപ്പെട്ടത്.

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കു പറ്റി. അശ്രദ്ധമായി വന്ന ബസ്സിടിച്ച്‌ ഏതാനും ബൈക്കുകളും തകര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group