
ഇടുക്കി: തൊടുപുഴ – നെടുംകണ്ടം റൂട്ടില്‍ ബസിന് പെർമിറ്റ് കിട്ടാൻ എട്ടു വർഷമായി നടത്തിയ പോരാട്ടം വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് വെള്ളിയാമറ്റം സ്വദേശി ലിന്‍റോ.
തൊടുപുഴ – നെടുംകണ്ടം റൂട്ടില്‍ ബസ് സർവീസുണ്ടെങ്കില്‍ നല്ലതാണെന്ന് മെബറുൾപ്പടെയുള്ളവർ പറഞ്ഞു. ഒരു വർഷത്തിനുള്ളില്‍ പെർമിറ്റ് അനുവാദം കിട്ടി. എന്നാൽ ടൈം ഹിയറിങ് ആണ് നടക്കാതെ പോയത്. ചില ബസ് മുതലാളിമാരും എതിരു പറഞ്ഞു. അങ്ങനെ നീണ്ടുനീണ്ടു പോയി.
ബാധ്യതകൾ കേറി എല്ലാം ഉപേക്ഷിക്കുമെന്ന് പലരും കരുതി എന്നാൽ പിന്നോട്ട് പോയില്ല. ആദ്യം കോടതിയെ സമീപിച്ചു. ആ പേപ്പർ അംഗീകരിക്കാതിരുന്നതോടെ പിന്നെയും കോടതിയെ സമീപിച്ചു. ടൈം ഹിയറിങിന് കോടതിയില്‍ നിന്ന് അനുവാദം കിട്ടി. അതിലും എതിർപ്പ് വന്നതോടെ പിന്നീട് പുതിയ ടൈം അനുവദിച്ച് കിട്ടി

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നിയമ പോരാട്ടത്തിനിടെ ബസ് നശിച്ചു പോകാതിരിക്കാൻ പല ഷെഡുകളില്‍ മാറിമാറിയിട്ടു. ഇടയ്ക്ക് സ്റ്റാർട്ടാക്കിയിട്ടു. നിയമത്തിന്‍റെ വഴിയെ പോയതു കൊണ്ടു മാത്രമാണ് തനിക്കിന്ന് ബസ് നിരത്തിലിറക്കാൻ കഴിഞ്ഞു.



