
ബസിലെ നഗ്നതാ പ്രദര്‍ശനം; ജാമ്യത്തിലിറങ്ങിയ പ്രതി സവാദിന് സ്വീകരണം നല്‍കി മെന്‍സ് അസോസിയേഷന്‍ സംഘടന
സ്വന്തം ലേഖിക
കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയ കേസില്‍ റിമാൻഡിലായിരുന്ന കോഴിക്കോട് സ്വദേശി സവാദ് ജയില്‍ മോചിതനായി.
എറണാകുളം അഡി. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സവാദിന് ആലുവ സബ് ജയില്‍ പടിക്കല്‍ ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. സവാദിനെ മാലയിട്ടാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ഇൻസ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നല്‍കിയതാണെന്ന് ആരോപിച്ച് അസോസിയേഷൻ നേരത്തെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
Third Eye News Live
0