ആന്ധ്രയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് ദാരുണാന്ത്യം

Spread the love

ആന്ധ്രപ്രദേശ്: ആന്ധ്രയിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. മർക്കപുരം ജില്ലയിൽ ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group