ജപ്തി തടയാൻ ബസിന്റെ ടയറുകള്‍ ഊരിമാറ്റി; ക്രെയിനുമായി എത്തി ജപ്തി നടപടി പൂർത്തിയാക്കി പൊലീസും ആർടിഒയും

Spread the love

കൊച്ചി: ജപ്തി തടയാൻ ബസിന്റെ ടയറുകള്‍ ഊരിമാറ്റി. ക്രെയിൻ ഉപയോഗിച്ച്‌ ജപ്തി നടപടി പൂർത്തിയാക്കി പൊലീസും ആർടിഒയും. കൊച്ചിയിലാണ് സംഭവം.

video
play-sharp-fill

സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടില്‍ കലാഭവൻ സോബി ജോർജാണ് കേസിലെ പ്രതി. 2013ല്‍ യുഎസിലെ സൂപ്പർ മാർക്കറ്റില്‍ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി വി സെബാസ്റ്റ്യന്റെ കയ്യില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

2018ല്‍ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നല്‍കാൻ ഉത്തരവിട്ടിരുന്നു. പക്ഷേ സോബി ജോർജ്ജിന്റെ നിസ്സഹകരണത്താല്‍ വിധി നടപ്പായില്ല. തുടർന്ന് ആസ്തികള്‍ കണ്ടെത്തിയതോടെ, 2025 സെപ്റ്റംബറില്‍ എറണാകുളം പ്രിൻസിപ്പല്‍ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടർ വെഹിക്കിള്‍ ഇൻസ്പെക്ടറും സ്ഥലത്തെത്തി നടപടികള്‍ പൂർത്തിയാക്കിയത്. ടയർ ഊരി മാറ്റിയാല്‍ ബസ് കൊണ്ടുപോകാൻ കഴിയില്ല എന്നാണ് പ്രതിവി വിചാരിച്ചത്. എന്നാൽ വൈകാതെ ക്രയിനുമായി എത്തിയ പോലീസും ആർടിഒയും വണ്ടി കൊണ്ടുപോകുകയായിരുന്നു. വൈകാതെ ടയറില്ലാത്ത ബസ് കോടതിയിൽ എത്തിക്കുകയും ചെയ്തു.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ രംഗത്തെത്തുകയും പ്രതികളെ അപകടസ്ഥലത്ത് കണ്ടതായി മൊഴി നല്‍കുകയും ചെയ്ത സോബി ജോർജ്ജിനെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്.