video
play-sharp-fill

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റി ; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു ; ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റി ; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു ; ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന് കേസിൽ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടാണ് സംഭവം.

അലക്ഷ്യമായി ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് കോട്ടൂളിയിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം. നരിക്കുനിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ ബസ് സംഭവസ്ഥലത്ത് വച്ച് തന്നെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.