play-sharp-fill
ബസിന് ഫിറ്റ്‌നെസ്സ് വേണോ…? എങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സും പതിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

ബസിന് ഫിറ്റ്‌നെസ്സ് വേണോ…? എങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സും പതിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ

കോട്ടയം : ബസിന് ഫിറ്റ്‌നെസ്സ് വേണമെങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സുകളും പതിക്കരുത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകൾക്ക് സിഗ്‌നൽലൈറ്റുകൾ അടക്കമുള്ളവ ഉറപ്പാക്കിയേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാവൂവെന്ന് ഹൈക്കോടതി. മോട്ടോർവാഹന നിയമത്തിൽ പറയുന്ന സിഗ്‌നൽസംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടത്.

നിയമത്തിന് വിരുദ്ധമായ സംവിധാനങ്ങൾ ഉപയോഗിച്ച വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും കോടതി വ്യക്തമാക്കി. ഇരുപത് വർഷത്തിലേറെ പഴക്കമുള്ള ബസുകൾക്ക് പെർമിറ്റ് നൽകരുതെന്ന തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെതാണ് ഉത്തരവ്. നിലവിൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കണം.ഇത്തരം വാഹനങ്ങൾ ഓടിച്ചാൽ ഡ്രൈവറെ മൂന്നുമാസത്തേക്ക് അയോഗ്യനാക്കണം. വാഹനയുടമയ്‌ക്കെതിരേയും നടപടി ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നിലെ ഗ്ലാസിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറും ഗ്രാഫിക്‌സും പതിക്കരുത്. ഇങ്ങിനെയുള്ള വാഹനങ്ങൾക്ക് താത്കാലിക പെർമിറ്റുപോലും നൽകരുത്. സൈഡ് ഗ്ലാസുകളും സ്റ്റിക്കർ പതിച്ച് മറയ്ക്കരുത് . മോട്ടോർവാഹന നിയമത്തിൽ പറയുന്നതിന് വിരുദ്ധമായ ക്രാഷ്ഗർഡ്, ചവിട്ടുപടി, ബുൾബാർ തുടങ്ങിയവയും വെക്കരുത്. ബസ് ബോഡിയും നിയമത്തിൽ പറയും പ്രകാരമായിരിക്കണം. വാഹനങ്ങൾ പെയിന്റുചെയ്ത് സൂക്ഷിക്കണം. പെർമിറ്റ് അനുവദിക്കുന്നതിന് മുൻപ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ഇതെല്ലാം ഉറപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.