video
play-sharp-fill

ഹെയർപിൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു ; നാല് മരണം ; 20 പേർക്ക് ഗുരുതര പരിക്ക്

ഹെയർപിൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു ; നാല് മരണം ; 20 പേർക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

സേലം: തമിഴ്നാട്ടിലെ സേലത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. 20 പേർക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം സേലത്തിന് സമീപം യെർക്കാടായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. 56 യാത്രക്കാരെയുമായി യെർക്കാട് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

13-ാം ഹെയർപിൻ വളവിൽ വെച്ച് ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിന്റെ പാർശ്വ ഭിത്തിയിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. ഭിത്തി തകർത്ത ശേഷം കൊക്കയിലേക്ക് മറിഞ്ഞ ബസ് 11-ാം ഹെയർപിൻ വളവിലേക്ക് പതിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ബസിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ 108 ആംബുലൻസുകളിലും പരിസര വാസികളുടെ വാഹനങ്ങളിലും സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെർക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. സേലം ആണ്ടിപ്പട്ടി സ്വദേശിയായ എസ്. കാർത്തിക് (35), നാമക്കൽ തിരുച്ചൻകോട് സ്വദേശി സി. മുനീശ്വരൻ (11), സേലം കണ്ണൻകുറിച്ചി സ്വദേശി കെ. ഹരി റാം (57), കിച്ചിപാളയം സ്വദേശി ആർ. മധു (60) എന്നവരാണ് മരിച്ചത്.