ഓടികൊണ്ടിരിക്കുന്ന ബസിന് മുന്നില്‍ ബൈക്ക് യാത്രക്കാരന്റെ പരാക്രമം;രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

മലപ്പുറം: ബൈക്ക് യാത്രക്കാരനും ബസ് ഡ്രൈവറും തമ്മില്‍ തർക്കം.ബസില്‍ നിന്നും ആളുകളെ ഇറക്കുമ്പോള്‍, ബൈക്ക് യാത്രക്കാരന്‍ സൈഡ് നല്‍കിയില്ലെന്ന പേരിലാണ് വാക്കേറ്റമുണ്ടായത്.തുടർന്ന്
താനൂരില്‍ ഓടികൊണ്ടിരിക്കുന്ന ബസിന് മുന്നില്‍ ബൈക്ക് യാത്രക്കാരന്റെ പരാക്രമം.

ബസിന് മുന്നില്‍ കയറി ബസ് ബ്രേക്കിട്ട് നിര്‍ത്തി. താനൂര്‍ ബിച്ച് റോഡിലെ ഉളള്യാല്‍ ഭാഗത്ത് വച്ചാണ് സംഭവം നടന്നത്. ബസ് ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് ബ്രേക്കിട്ടതിനാല്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ബസിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബസ് പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തിയതോടെ ബസ്സിനകത്തുള്ളവര്‍ വീഴാനായുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. തൊട്ടു പിറകെയുള്ള സ്റ്റോപ്പില്‍ വെച്ച് ബൈക്ക് യാത്രക്കാരനും ബസ് ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ബസില്‍ നിന്നും ആളുകളെ ഇറക്കുമ്പോള്‍, ബൈക്ക് യാത്രക്കാരന്‍ സൈഡ് നല്‍കിയില്ലെന്ന പേരിലാണ് വാക്കേറ്റമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന്റെ തുടര്‍ച്ചയായിരുന്നു ബസ് തടഞ്ഞ് മുന്നില്‍ ബൈക്കിട്ടുള്ള അഭ്യാസ പ്രകടനം. ബസ് ജീവനക്കാര്‍ താനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും യുവാവിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയായിരുന്നുവെന്നുമാണ് വിവരം.