കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു ; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവർ പോലീസിൻ്റെ പിടിയിൽ

Spread the love

കോഴിക്കോട് : കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. കുറ്റിയിൽതാഴം സ്വദേശി ഫൈജാസ് ആണ് പിടിയിലായത്.

video
play-sharp-fill

കഴിഞ്ഞദിവസം കോഴിക്കോട് ടൗണിൽ ഉണ്ടായ ബസ് അപകടത്തെ തുടർന്ന് പോലീസ് ബസുകളിൽ പരിശോധന ശക്തമാക്കിയിരുന്നു, ഇതിൻറെ ഭാഗമായിട്ട് പന്തീരാങ്കാവ് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ കഞ്ചാവ് മണക്കുകയും തുടർന്ന് പോക്കറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

പന്തീരാങ്കാവ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഇയാൾ,ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പോലീസിന്റെ പിടിയിലായത്, ഇയാളെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ  ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശിപാർശ നൽകിയിട്ടുണ്ട്.