
ബസിൽ കയറുന്ന യുവതികളുമായി സൗഹൃദം സ്ഥാപിക്കും ;വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണവും സ്വർണവും കൈക്കലാക്കും ; ചൂഷണത്തിന് ഇരയായത് എട്ടോളം യുവതികൾ ;തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായതിങ്ങനെ …
സ്വന്തം ലേഖിക
തിരുവനന്തപുരം: യുവതികളെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാന്‍ഡ് ചെയ്തത്.
കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭര്ത്താക്കന്മാരുള്ള സ്ത്രീകളുമാണ് ഇരകള്‍. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് പിടിച്ചെടുത്തത്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവലായിരുന്ന പ്രതി നല്കിയ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്.