കഞ്ചാവുപയോഗിച്ചശേഷം ബസുമായി ഓട്ടം പോയി; ഡ്രൈവറെയും കണ്ടക്‌ടറെയും പിടികൂടി

Spread the love

ചേര്‍ത്തല: കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തിയ സ്വകാര്യ ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റു ചെയ്തു.

video
play-sharp-fill

ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഉദയംപറമ്പ് സാജൻ(35),മാരാരിക്കുളം പാവനാട്ട് ഭവൻ അമല്‍(23) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്.

പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്വകാര്യ ബസുകളില്‍ നടത്തിയ പരിശോധനയിലാണ് സര്‍വീസ് കഴിഞ്ഞ് ബസ് സ്റ്റാന്റിലെത്തിയ സ്വകാര്യ ബസില്‍ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ ഇരുവരും ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റു ചെയ്ത ഇരുവരെയും പിന്നീട് സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചവരെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ബി.വിനോദ് കുമാര്‍ പറഞ്ഞു.