
കെഎസ്ആർടിസി ഡ്രൈവറെ മദ്യലഹരിയിൽ പിടികൂടി
മദ്യലഹരിയിൽ മൂകാംബികയിലേക്ക് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറെ കൊട്ടാരക്കരയിൽ നിന്നും പിടികൂടി. കെഎസ്ആർടിസി ബസ് ഡ്രൈവർ അഭിലാഷിനെയാണ് പോലീസ് കയ്യോടെ പിടികൂടിയത്. പോലീസ് എത്തി കസ്റ്റഡിയിലെടുത്ത ഡ്രൈവറെ വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി. അലക്ഷ്യമായി വാഹനമോടിച്ചതോടെയാണ് യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെട്ടത്. കൊട്ടാരക്കര ഡിപ്പോയിൽ നിന്നും മൂകാംബികയിലേക്ക് യാത്രതിരിച്ച ബസ്സിൽ നിന്നായിരുന്നു പിടിച്ചത്. കൊട്ടാരക്കര പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മറ്റൊരു വാഹനത്തിൽ യാത്രക്കാരെ മൂകാംബികയിലേക്ക് കയറ്റിവിട്ടു.
Third Eye News Live
0