ഒഴിവായത് വൻ ദുരന്തം : കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു ; ബസ് പൂർണമായും കത്തിനശിച്ചു

Spread the love

കൊണ്ടോട്ടി : കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു.

കരിപ്പൂർ എയർപോർട്ടിന് സമീപം തുറക്കലിൽ ഇന്ന് രാവിലെ 8:48-ഓടെയായിരുന്നു സംഭവം. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. കോഴിക്കോട് പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സന എന്ന ബസിനാണ് തീപിടിച്ചത്.

സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം, തീ ആളിപ്പടർന്നതോടെ ബസിന്റെ ടയറുകൾ അടക്കം ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണച്ചു, സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.