video
play-sharp-fill

സമയത്തെ ചൊല്ലിയുള്ള തർക്കം; കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം; തിരുവഞ്ചൂർ സ്വദേശി  അറസ്റ്റിൽ

സമയത്തെ ചൊല്ലിയുള്ള തർക്കം; കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം; തിരുവഞ്ചൂർ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവഞ്ചൂർ പായിപ്പാറയിൽ വീട്ടിൽ ഷിബിൻ ചാക്കോ (29) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും മറ്റൊരു സ്വകാര്യ ബസ്സിലെ ജീവനക്കാരായ ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു. ഷിബിൻ ചാക്കോയുടെ സുഹൃത്തുമായി അമൽ ജെയിംസിന് ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ അമൽ ജെയിംസിനെ മർദ്ദിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഷിബിൻ ചാക്കോയെ പിടികൂടുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, അനിൽകുമാർ.കെ, സി.പി.ഓ മാരായ പ്രതീഷ് രാജ്, വിബിൻ അജിത്ത്, അജേഷ്, സിബിമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.