play-sharp-fill
ബസ് യാത്രാ നിരക്ക് വര്‍ദ്ധനവ് ഉടന്‍ നടപ്പിലാക്കും; മിനിമം ചാര്‍ജ് 10 രൂപ; മഞ്ഞ കാര്‍ഡുകാര്‍ക്ക് സൗജന്യയാത്ര

ബസ് യാത്രാ നിരക്ക് വര്‍ദ്ധനവ് ഉടന്‍ നടപ്പിലാക്കും; മിനിമം ചാര്‍ജ് 10 രൂപ; മഞ്ഞ കാര്‍ഡുകാര്‍ക്ക് സൗജന്യയാത്ര

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവെന്നത് ഏറെ കാലത്തെ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ നിന്നും തിരികെ എത്തിയ ശേഷം നിരക്ക് വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധനവ് ഉടന്‍ നടപ്പായേക്കും. മിനിമം നിരക്ക് 10 രൂപയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. രണ്ടര കിലോമീറ്റര്‍ ദൂരത്തിന് മിനിമം നിരക്ക് 8 ല്‍ നിന്ന് പത്താകണമെന്നാണ് നിര്‍ദേശം. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 80 പൈസ എന്നത് ഒരു രൂപയാകും.


ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാശകള്‍ അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി സര്‍വീസുകള്‍ക്ക് 50 ശതമാനം അധിക നിരക്ക് വര്‍ധനവും ഗതാഗത വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി 8 നും പുലര്‍ച്ചെ 5 നും ഇടയിലുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകം.

അതേസമയം ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കും. ഒന്നര കിലോമീറ്ററിന് ഒരു രൂപയും,5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവിലെ നിരക്ക്. ഈ രണ്ട് ദൂരത്തിനും 5 രൂപയാക്കാനാണ് നിര്‍ദേശം.